വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; യുവാവ് പിടിയില്‍

തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ യുവാവ് പിടിയില്‍. മേനംകുളം കല്‍പ്പന കോളനിയില്‍ താമസിക്കുന്ന മാനുവലാണ് അറസ്റ്റിലായത്. രണ്ടു ദിവസം മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ പിന്നാലെ ഫോളോ ചെയ്ത് പ്രതി വീട്ടിലേക്ക് അതിക്രമിച്ചു കടക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ യുവതിയെ കടന്നു പിടിക്കുകയും കുതറി ഓടിയ യുവതി താഴെ വീണ് കൈക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.
Also Read ; പെരിയ ഇരട്ടക്കൊല ;വിധി അന്തിമമല്ലെന്ന് സിപിഎം നേതാക്കള്‍, മേല്‍ക്കോടതിയെ സമീപിക്കും
യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കാര്യം തിരക്കിയപ്പോള്‍ ജോലി ചെയ്ത ശമ്പളം വാങ്ങാന്‍ വന്നതാണെന്ന് മാനുവല്‍ പറഞ്ഞു. തുടര്‍ന്ന് ബൈക്കില്‍ കേറി രക്ഷപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് യുവതി കഠിനംകുളം പോലീസില്‍ പരാതി നല്‍കിയത്. ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ടെക്‌നോപാര്‍ക്കിലെ പൂന്തോട്ടത്തിലെ തൊഴിലാളിയാണ് അറസ്റ്റിലായ മാനുവല്‍. ടെക്‌നോപാര്‍ക്കില്‍ വെച്ചാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..