തമ്പാനൂരിലെ ഹോട്ടലില്‍ യുവതിയേയും യുവാവിനേയും മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരില്‍ യുവതിയേയും യുവാവിനെയും ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ലോഡ്ജിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലോട് സ്വദേശികളായ കുമാരനും ആശയുമാണ് മരിച്ചത്. രണ്ട് ദിവസം മുന്‍പാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുക്കുന്നത്. എന്നാല്‍ ഇന്ന് രാവിലെ ഇരുവരെയും പുറത്തു കാണാതായതോടെ ഹോട്ടല്‍ ജീവനക്കാര്‍ ഡോര്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷേ ശ്രമം പാളിയതോടെ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി റൂം തുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
Also Read ; കായികതാരത്തെ പീഡിപ്പിച്ച സംഭവം ; മൂന്ന് പേര്‍ കൂടി കസ്റ്റഡിയില്‍, അറസ്റ്റിലായവരുടെ എണ്ണം 20 ആയി
ആശയുടെ മൃതദേഹം നിലത്ത് വീണു കിടക്കുന്ന രീതിയിലായിരുന്നു ഉണ്ടായിരുന്നത്. ആശയെ കൊലപ്പെടുത്തിയ ശേഷം കുമാരന്‍ ജീവനൊടുക്കിയതാവാം എന്നാണ് പ്രാഥമിക കണ്ടെത്തല്‍. കൊലപാതക സാധ്യതയുള്ളതിനാല്‍ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമെ ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തുകയുള്ളു എന്നാണ് പോലീസ് അറിയിച്ചത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..