ചോദ്യപേപ്പര്‍ ചോര്‍ച്ച ; എംഎസ് സൊല്യൂഷന്‍സ് ഉടമ ഷൂഹൈബിന്റെ പിതാവും ഒളിവില്‍

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചാക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എംഎസ് സൊല്യൂഷന്‍സ് ഉടമ ഷുഹൈബിന്റെ പിതാവും ഒളിവില്‍. കേസില്‍ പ്രതിചേര്‍ത്തതിന് പിന്നാലെ ഷുഹൈബ് ഒളിവില്‍ പോയിരുന്നു. ഇതിനിടയില്‍ ഇയാളുടെ കൊടുവള്ളിയിലെ വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് ഷുഹൈബിന്റെ പിതാവിനെ കാണാന്‍ കഴിഞ്ഞില്ല. അടച്ചിട്ട നിലയിലായിരുന്നു ഇയാളുടെ വീട് ഉണ്ടായിരുന്നത്. അതേസമയം ഷുഹൈബിനെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമായി നടക്കുന്നതിനിടെയാണ് പിതാവും ഒളിവില്‍ പോയിരിക്കുന്നു. ഇയാളുടെ മാതാവ് നേരത്തെ മറ്റൊരു വീട്ടിലേക്ക് താമസം മാറിയതായും വിവരമുണ്ട്.
Also Read ; മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് പാര്‍ട്ടിയുടെ നയമെന്ന് ബിനോയ് വിശ്വം
ഷുഹൈബിന്റെ പിതാവില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് ക്രൈംബ്രാഞ്ച് സംഘം വീട്ടില്‍ എത്തിയത്. ഇദ്ദേഹത്തെ ഇതുവരെയും ഫോണില്‍ ബന്ധപ്പെടാനും സാധിച്ചിട്ടില്ല. അതേസമയം ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇന്ന് മുന്‍കൂര്‍ ജാമ്യേപക്ഷയുമായി ഷുഹൈബിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ സമീപിക്കും എന്നാണ് വിവരം. എംഎസ് സൊല്യൂഷന്‍സിലെ രണ്ട് ജീവനക്കാര്‍ക്ക് ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയെങ്കിലും അവരും ഇതുവരെ ഹാജരായിട്ടില്ല. ഇവരെ കണ്ടെത്താനുള്ള നീക്കവും നടക്കുന്നുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..