#kerala #Top Four

രാജ്യത്ത് ആദ്യ എച്ച്എംപിവി രോഗബാധ സ്ഥിരീകരിച്ചു ; 8 മാസം പ്രായമുള്ള കുഞ്ഞ് ബെംഗളൂരുവില്‍ ചികിത്സയില്‍

ബെംഗളുരു: രാജ്യത്ത് ആദ്യ എച്ച്എംപിവി വൈറസ് കേസ് സ്ഥിരീകരിച്ചു. ബെംഗളൂരുവിലാണ് രോഗം സ്ഥിരീകരിച്ചത്. എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നിലവില്‍ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കുട്ടി. അതേസമയം കുഞ്ഞിന് എവിടെ നിന്നാണ് രോഗം പിടിപ്പെട്ടതെന്നത് ഇതുവരെയും വ്യക്തമായിട്ടില്ല. കുഞ്ഞിന് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.രാജ്യത്ത് എച്ചഎംപിവി ജാഗ്രത നിര്‍ദേശം നിലനില്‍ക്കുന്നതിനാല്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.എന്നാല്‍ കുട്ടിയുടെ ആരോഗ്യ നില നിലവില്‍ ഗുരുതരമല്ലെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.ബെംഗളൂരുവിലെ സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് പോസ്റ്റീവായത്. അതേസമയം കുഞ്ഞിന് ചൈനയില്‍ കണ്ടെത്തിയ എച്ച്എംപിവി വകഭേദമാണോ എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്.കുട്ടിക്ക് യാത്രാ പശ്ചാത്തലമില്ല. ഇതിനാല്‍ കൂടുതല്‍ പരിശോധനകളിലേക്ക് കടക്കാനാണ് തീരുമാനം. സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം ആവര്‍ത്തിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.2019 ലാണ് ലോകത്ത് ആദ്യമായി എച്ച്എംപിവി രോഗബാധ ഉണ്ടാകുന്നത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *