അംഗീകാരമില്ലാത്ത കോഴ്‌സിന്റെ പരീക്ഷാഫലം സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച സംഭവം ; അന്വേഷണത്തിന് മൂന്നംഗ സിന്‍ഡിക്കേറ്റ് സമിതി

കണ്ണൂര്‍: കണ്ണൂര്‍ സര്‍ലകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അനുമതിയില്ലാത്ത കോഴ്‌സിന്റെ പരീക്ഷാഫലം വന്ന സംഭവത്തില്‍ അന്വേഷണം തുടങ്ങി. വയനാട് ഡബ്ല്യു.എം.ഒ ഇമാം ഗസാലി കോളേജിലെ ബികോ. സി.എ കോഴ്‌സിന്റെ ഒന്നാം സെമസ്റ്റര്‍ ഫലമാണ് സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഈ കോഴ്‌സിന് സര്‍വകലാശാല ഇതുവരെ അംഗീകാരം നല്‍കിയിരുന്നില്ല. ഇതിന്റെ ഒന്നാം സെമസ്റ്റര്‍ ഫലമാണ് ഇപ്പോള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Also Read ; പുതുവര്‍ഷത്തിലെ സന്തോഷ വാര്‍ത്ത; ഉമ തോമസ് ശരീരം ചലിപ്പിച്ചു
ഇതുസംബന്ധിച്ച് എവിടെയാണ് പിഴവ് സംഭവിച്ചതെന്ന് കണ്ടെത്താന്‍ മൂന്നംഗ സിന്‍ഡിക്കേറ്റ് സമിതിയെ നിയോഗിച്ചിട്ടുണ്ട്. സര്‍വകലാശാല വൈസ് ചാന്‍സിലറാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസാണ് ഈ ആരോപണം ഉന്നയിച്ചത്. സര്‍വകലാശാലകളില്‍ പുതിയതായി നടപ്പാക്കിയ കെ-റീപ് സോഫ്റ്റ്‌വെയറിലെ പിഴവാണ് ഇതെന്നും കെ.എസ്.യു ആരോപിക്കുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..