#kerala #Top Four

കലൂര്‍ സ്റ്റേഡിയത്തിലെ അപകടം ; സ്‌പോണ്‍സര്‍മാരായ കല്യാണ്‍ സില്‍ക്‌സിന്റെ മൊഴിയെടുക്കും

കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തിലെ പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ വീണ് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ നൃത്തത്തില്‍ പങ്കെടുത്ത കുട്ടികളുടെ രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പാലാരിവട്ടം പോലീസ് കേസെടുത്തു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കുട്ടികളില്‍ നിന്നും പണം പിരിച്ച സംഭവത്തില്‍ സാമ്പത്തിക ചൂഷണത്തിനാണ് സംഘാടകര്‍ക്കെതിരെ കേസെടുത്തത്.

Also Read ; പുതുവര്‍ഷത്തെ വരവേറ്റ് ലോകം; കേരളത്തിലും ന്യൂഇയര്‍ ആഘോഷം പൊടിപൊടിച്ചു

സംഭവം വിവാദമായ പശ്ചാത്തലത്തില്‍ സ്‌പോണ്‍സര്‍മാരായ കല്യാണ്‍ സില്‍ക്‌സ് അടക്കമുള്ളവരുടെ മൊഴിയും പോലീസ് എടുക്കും. നര്‍ത്തകരുടെ വസ്ത്രത്തിന്റെ പേരില്‍ പണപ്പിരിവ് നടത്തിയത് തങ്ങള്‍ വൈകിയാണ് അറിഞ്ഞതെന്ന് കല്യാണ്‍ സില്‍ക്‌സ് വാര്‍ത്താഗ്രൂപ്പിലൂടെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കല്യാണ്‍ സില്‍ക്‌സ് അടക്കമുള്ള സ്‌പോണ്‍സര്‍മാരെ കാണുന്നത്. ടിക്കറ്റ് വെച്ച് നടത്തിയ പരിപാടിയില്‍ ബുക്ക് മൈ ഷോയില്‍ നിന്നും പോലീസ് വിവരങ്ങള്‍ തേടും. സംഭവത്തില്‍ ദിവ്യ ഉണ്ണിയുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും. നടന്‍ സിജോയ് വര്‍ഗീസിനെയും വിളിപ്പിക്കും.

പ്രധാനമായും സ്ഥാപനവുമായുള്ള താരങ്ങളുടെ സാമ്പത്തിക ഇടപാടുകളാണ് പോലീസ് പരിശോധിക്കുന്നത്. ഗിന്നസ് പരിപാടിക്കായി ഉണ്ടാക്കിയ കരാര്‍ രേഖകള്‍ അടക്കം ഹാജരാക്കാന്‍ ദിവ്യ ഉണ്ണിയോട് ആവശ്യപ്പെടും. അതേസമയം ബ്രാന്‍ഡിംഗ് പാര്‍ട്ണര്‍ എന്ന നിലയിലാണ് സഹകരിച്ചതെന്നാണ് നടന്‍ സിജോയ് വര്‍ഗീസ് അറിയിച്ചിരിക്കുന്നത്. സിജോയ് വര്‍ഗീസിന് സംഘാടകര്‍ പണം കൈമാറിയിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കും.ഗിന്നസ് പരിപാടിയുമായി സഹകരിച്ച സിനിമ സീരിയല്‍ താരങ്ങളുടെയും ഗായകരുടെയും മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം,സംഭവത്തില്‍ സാമ്പത്തിക ചൂഷണത്തില്‍ ഡാന്‍സ് ടീച്ചര്‍മാരെയും പ്രതികളാകും. ഇടനിലക്കാര്‍ എന്ന നിലയിലാണ് ഡാന്‍സ് ടീച്ചര്‍മാര്‍ക്കെതിരെ നടപടി എടുക്കുക. കൂടുതല്‍ പരാതികള്‍ കിട്ടിയാല്‍ അതിനനുസരിച്ച് കേസെടുക്കാനാണ് പോലീസിന്റെ തീരുമാനം.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

 

Leave a comment

Your email address will not be published. Required fields are marked *