#kerala #Top News

കേന്ദ്ര സര്‍ക്കാരിന്റെ ‘ഭാരത്’അരിയുടെ രണ്ടാംഘട്ട വിതരണം കേരളത്തില്‍ ആരംഭിച്ചു

പാലക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് അരിയുടെ വിതരണം കേരളത്തില്‍ വീണ്ടുമാരംഭിച്ചു. കേരളത്തിലെ ഭാരത് അരിയുടെ രണ്ടാംഘട്ട വിതരണം പാലക്കാടാണ് ആരംഭിച്ചിരിക്കുന്നത്. പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിലാണ് എന്‍സിസിഎഫിന്റെ നേതൃത്വത്തില്‍ അരി വിതരണം നടക്കുന്നത്. 10 കിലോ അരിയ്ക്ക് 340 രൂപ നിരക്കിലാണ് വിതരണം ചെയ്യുന്നത്.

Also Read ; കലൂര്‍ സ്റ്റേഡിയം അപകടം ; ദിവ്യ ഉണ്ണിയുടെയും സിജോയ് വര്‍ഗീസിന്റെയും മൊഴിയെടുക്കും

നേരത്തെ ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്താണ് കേന്ദ്രം ഭാരത് അരി വിതരണം ചെയ്തിരുന്നത്. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് നടന്ന ഒന്നാംഘട്ട അരി വിതരണം പെരുമാറ്റ ചട്ടലംഘനമാണെന്ന ആരോപണങ്ങളെ തുടര്‍ന്ന് ഇത് നിര്‍ത്തിവെക്കുകയായിരുന്നു.

കേരളത്തില്‍ പലയിടത്തും ഒന്നാം ഘട്ടത്തില്‍ ഭാരത് അരി വിതരണം ചെയ്തിരുന്നു. 5 കിലോ, പത്ത് കിലോ പാക്കറ്റുകളായിട്ടാണ് അന്ന് നല്‍കിയത്. നവംബറില്‍ രണ്ടാം ഘട്ട വില്‍പ്പന കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയില്‍ ആരംഭിച്ചിരുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *