‘ബോബി ചെമ്മണ്ണൂര്‍ പരമനാറി, അയാള്‍ക്ക് ഒരു സംസ്‌കാരമേയുള്ളൂ , അത് ലൈംഗിക സംസ്‌കാരമാണ് ‘ : ജി സുധാകരന്‍

ആലപ്പുഴ: ബോബി ചെമ്മണ്ണൂര്‍ പരമനാറിയെന്ന് മുന്‍മന്ത്രി ജി സുധാകരന്‍. നടി ഹണിറോസിനെതിരായ ലൈംഗികാധിക്ഷേപ പരാമര്‍ശത്തില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ബോബി ചെമ്മണ്ണൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍ രംഗത്തെത്തിയത്. ബോബി ചെമ്മണ്ണൂരിന് പണത്തിന്റെ അഹങ്കാരമാണെന്നും എന്തും ചെയ്യാമെന്ന തോന്നലാണെന്നും അദ്ദേഹം പറഞ്ഞു.കായംകുളം എംഎസ്എം കോളേജില്‍ സംഘടിപ്പിച്ച പുസ്തക പ്രകാശന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read ; ബോചെയില്‍ അവസാനിക്കുന്നില്ല; യുട്യൂബര്‍മാര്‍ക്കെതിരെയും നിയമനടപടിയുമായി ഹണി റോസ്
പതിനഞ്ച് വര്‍ഷം മുന്‍പ് തന്നെ ഞാന്‍ എന്റെ ഭാര്യയോട് അവന്‍ പരമനാറിയാണെന്ന് പറഞ്ഞിരുന്നു. അയാള്‍ പ്രാകൃതനും കാടനുമാണ്. അയാള്‍ക്ക് ഒരു സംസ്‌കാരമേയുള്ളൂ, അത് ലൈംഗിക സംസ്‌കാരമാണ്. കരണക്കുറ്റിക്ക് അടി കൊടുക്കാന്‍ ആരും കേരളത്തില്‍ ഇല്ലാതായിപ്പോയി. ആലപ്പുഴയില്‍ ആയിരുന്നുവെങ്കില്‍ ഞങ്ങള്‍ തല്ലിയനെ. ഇവിടുത്തെ മഹിളാ സംഘടനകളും ബുദ്ധിജീവികളും എവിടെപ്പോയി? അയാള്‍ അശ്ലീലചുവയുള്ള ഒറ്റ പോസ്റ്റ് ഇട്ടപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്യേണ്ടതായിരുന്നില്ലേ? എന്നിട്ട് അറസ്റ്റ് ചെയ്‌തോ? പല സ്ത്രീകളെയും അയാള്‍ അപമാനിച്ചു. അവര്‍ ആരും അനങ്ങിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..