പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ലോകം ; ആദ്യം പുതുവര്‍ഷം പിറക്കുക കിരിബാത്തി ദ്വീപില്‍

കൊച്ചി: പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ലോകം. 2025 നെ ശുഭപ്രതീക്ഷയോടെ വരവേല്‍ക്കാനൊരുങ്ങി നില്‍ക്കുകയാണ് ലോകം. കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവര്‍ഷം പിറക്കുക. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് ഇത്. ശേഷം ഇന്ത്യന്‍ സമയം നാലരയോടെ ന്യൂസിലാന്‍ഡിലും ആറരയോടെ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലും പുതുവര്‍ഷ പുലരിയെത്തും. എട്ടരയോടെ ജപ്പാനും, ഒമ്പതരയോടെ ചൈനയും പുതുവര്‍ഷത്തെ വരവേല്‍ക്കും. ഇന്ത്യന്‍ സമയം പുലര്‍ച്ച അഞ്ചരയോടെയായിരിക്കും യുകെയിലെ പുതുവര്‍ഷാഘോഷം. രാവിലെ പത്തരയ്ക്കായിരിക്കും അമേരിക്കന്‍ പുതുവര്‍ഷം. അതേസമയം ഏറ്റവും അവസാനം പുതുവര്‍ഷമെത്തുന്നത് അമേരിക്കയിലെ ജനവാസമില്ലാത്ത ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ്.
Also Read ; ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി; കണ്ണ് തുറന്നു, കൈകാലുകള്‍ അനക്കിയെന്ന് മകന്‍
അതേസമയം, ഇങ്ങ് കേരളത്തിലും പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായിട്ടുണ്ട്. എറണാകുളം ഫോര്‍ട്ട് കൊച്ചിയിലെ പുതുവര്‍ഷ ആഘോഷങ്ങള്‍ കൂടാതെ കാക്കനാടും, കാലടിയിലും കൂറ്റന്‍ പാപ്പാഞ്ഞിയെ തയ്യാറാക്കിയിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയില്‍ പരേഡ് മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നില്ലെങ്കിലും വെളി മൈതാനത്തെ ആഘോഷത്തിനായി എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 1000 പോലീസുകാരെയാണ് ഇതിനായി വിന്യസിക്കുന്നതെന്ന് കൊച്ചി പോലീസ് അറിയിച്ചു. കൂടാതെ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കും. പപ്പാഞ്ഞിയെ കത്തിക്കുന്ന വെളി ഗ്രൗണ്ടില്‍ കണ്‍ട്രോള്‍ റൂം തുറക്കുമെന്നും പോലീസ് അറിയിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..