തലശ്ശേരി കോളേജ് ഇനി കോടിയേരി സ്മാരക കോളേജ്
തിരുവനന്തപുരം: തലശ്ശേരി ഗവ. കോളേജിന്റെ പേര് കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഗവ. കോളേജ് എന്നാക്കി ഉന്നതവിദ്യാഭ്യാസ- വകുപ്പ്. കോളേജിന്റെ ഉന്നമനത്തിന് പൊതുപ്രവര്‍ത്തകനെന്ന നിലയ്ക്കും ജനപ്രതിനിധിയെന്ന നിലയ്ക്കും മന്ത്രിയെന്ന നിലയ്ക്കും കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആദരമെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. കോളേജിന് കോടിയേരിയുടെ പേരിടാന്‍ തലശ്ശേരി എംഎല്‍എ കൂടിയായ സ്പീക്കര്‍ എ എന്‍ ഷംസീര്‍ കത്ത് നല്‍കിയിരുന്നതായും മന്ത്രി പറഞ്ഞു.