രാജസ്ഥാന്‍ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക ബിജെപി പുറത്തിറക്കി; വസുന്ധര രാജെ ജാലപട്ടനില്‍ മത്സരിക്കും
വരാനിരിക്കുന്ന രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ രണ്ടാം പട്ടിക ബിജെപി ശനിയാഴ്ച പുറത്തിറക്കി. മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ ജല്രാപട്ടന്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. സതീഷ് പുനിയ ആമ്പറില്‍ നിന്നും രാജേന്ദ്ര റാത്തോഡ് താരാനഗറില്‍ നിന്നും മത്സരിക്കും.
വരാനിരിക്കുന്ന രാജസ്ഥാന്‍ തിരഞ്ഞെടുപ്പിനുള്ള 41 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ഒക്ടോബര്‍ 9 ന് പ്രഖ്യാപിച്ചിരുന്നു. നവംബര്‍ 25ന് ഒറ്റഘട്ടമായാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ്. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍. ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം.
Also Read; അറബിക്കടലില്‍ തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടു: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ശക്തമായ മഴ
ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ വസുന്ധരയുടെ പേര് ഉണ്ടാവാതിരുന്നതിനെ തുടര്‍ന്ന് വസുന്ധരയെ മത്സരിപ്പിക്കുമോ എന്ന തരത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ചോദ്യങ്ങള്‍ക്കുള്ള മറുപടി എന്ന നിലയിലാണ് രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ വസുന്ധരയുടെ പേര് ഉള്‍പ്പെടുത്തിയത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ