കളമശേരിയിലേത് ബോംബ് സ്‌ഫോടനം; സ്ഥിരീകരിച്ച് ഡിജിപി, ഉപയോഗിച്ചത് ഐഇഡി
തിരുവനന്തപുരം: കളമശേരിയിലേത് ബോംബ് സ്‌ഫോടനം ആണെന്ന് സ്ഥിരീകരിച്ച് ഡിജിപി എസ്. ദര്‍വേഷ് സാഹിബ്. ഐഇഡി (ഇംപ്രവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ആണ് ഉപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അല്‍പ സമയത്തിനുള്ളില്‍ ഇദ്ദേഹം കളമശേരിയിലേക്കു പോകും. ”മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. കാരണക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. ഇവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. അന്വേഷണത്തിനു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും. ആസൂത്രിതമായ ആക്രമണമാണുണ്ടായത്” അദ്ദേഹം പറഞ്ഞു.
Also Read; കളമശേരിയിലെ സ്‌ഫോടനം; കേന്ദ്രം ഇടപെടുന്നു, പൊട്ടിയത് ടിഫിന്‍ ബോക്‌സില്‍ വെച്ച ബോംബ്
ടിഫിന്‍ ബോക്‌സിനുള്ളിലാണു സ്‌ഫോടകവസ്തു വച്ചതെന്നു പോലീസ് കണ്ടെത്തി. സംഭവസ്ഥലത്തു വെടിമരുന്നിന്റെ സാന്നിധ്യവുമുണ്ടെന്നും പോലീസ് അറിയിച്ചു.