മറ്റ് കോണ്‍ട്രാക്ട് ക്യാരേജ് ബസുകള്‍ക്കുള്ള നിയമങ്ങള്‍ നവകേരള ബസിന് ബാധകമല്ലെന്ന് സര്‍ക്കാര്‍
നവകേരള സദസിന് മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാന്‍ കെഎസ്ആര്‍ടിസി ബെന്‍സ് ലക്ഷ്വറി കോച്ച് കേരളത്തിലേക്കെത്തുന്നതിന് മുന്നോടയായി ബസിന് മാത്രമായി നിരത്തുകളില്‍ ഇളുവുകളും നല്‍കി സര്‍ക്കാര്‍ ഉത്തരവ്. കൂടാതെ ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറത്തിലെ കളര്‍ കോഡ് ബാധകമല്ലെന്നും ഉത്തരവില്‍ പറയുന്നു. സര്‍ക്കാരിനും സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന വിവിഐപികള്‍ക്കും ബസ് ആവശ്യപെടുമ്പോള്‍ വിട്ടു നല്‍കണമെന്നും നിര്‍ദേശം.
ബസ് രജിസ്റ്റര്‍ ചെയ്യുന്നത് കോണ്‍ട്രാക്ട് ക്യാരേജ് പെര്‍മിറ്റില്‍ ആണ്. എന്നാല്‍ മറ്റ് കോണ്‍ട്രാക്ട് ക്യാരേജ് ബസുകള്‍ക്കുള്ള നിയമങ്ങള്‍ നവകേരള ബസിന് ബാധകമല്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. നവകേരള സദസിന് ശേഷം കെഎസ്ആര്‍ടിസിയുടെ ടൂറിസം പദ്ധതിക്കായി ബസ് ഉപയോഗിക്കും.
Also Read; മന്‍വീറിന്റെ ഗോളില്‍ കുവൈറ്റിനെ തകര്‍ത്തു, ഇന്ത്യയ്ക്ക് വിജയത്തുടക്കം
പുറത്തുനിന്ന് വൈദ്യുതിയില്‍ ബസില്‍ ഏസിയും ഇന്‍വേര്‍ട്ടറും പ്രവര്‍ത്തിപ്പിക്കാമെന്നും ഇളവുകള്‍. അതേസമയം മുഖ്യമന്ത്രിയ്ക്കുള്ള പ്രത്യേക കാബിന്‍ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ബാത്‌റൂം, മിനികിച്ചന്‍ എന്നിവ ബസില്‍ ഉണ്ടാകും. ഏറ്റവും മുന്നില്‍ 180 ഡിഗ്രി തിരിക്കാവുന്ന പ്രത്യേക ഓട്ടമാറ്റിക് സീറ്റാണ് മുഖ്യമന്ത്രിക്കുള്ളത്‌ബെം. ഗളൂരുവിലെ ബോഡി ബില്‍ഡിങ് യാര്‍ഡില്‍ നിന്ന് ബസ് പുറപ്പെട്ടു. രജിസ്‌ട്രേഷന്‍ നമ്പര്‍ ഉള്‍പ്പെടെ മറച്ചുവച്ചാണ് കേരളത്തിലേക്കുള്ള യാത്ര.