കള്ളപ്പണം വെളുപ്പിക്കല്‍: രാജസ്ഥാനിലെ 25 സ്ഥലങ്ങളില്‍ ഇഡി റെയ്ഡ്
ന്യൂഡല്‍ഹി: ജല്‍ ജീവന്‍ മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ ഒരു ഉന്നത ഐഎഎസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് റെയ്ഡ് നടത്തി. പിഎച്ച്ഇ വകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി സുബോധ് അഗര്‍വാളിന്റെ വീട് ഉള്‍പ്പെടെ ജയ്പൂരിലെയും ദൗസയിലെയും 25 ലധികം സ്ഥലങ്ങളില്‍ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം (പിഎംഎല്‍എ) അഴിമതിയുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യ ഉദ്യോഗസ്ഥരുടെ വിവരങ്ങളും ഇഡി അന്വേഷിക്കുന്നുണ്ട്. സെപ്തംബറിലും സംസ്ഥാനത്ത് […]