January 15, 2025

പദ്ധതിയിട്ടിരുന്ന വലിയ തട്ടിപ്പുകള്‍;അനുപമ എഴുതിവച്ച വൃദ്ധരുടെ ലിസ്റ്റ് കണ്ടെത്തി പോലീസ്

കൊല്ലം: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ പത്മകുമാറും കുടുംബവും ഹണി ട്രാപ്പിനും പദ്ധതിയിട്ടിരുന്നതായി തെളിഞ്ഞു. ഒറ്റക്ക് താമസിക്കുന്ന വയോധികരെ കണ്ടെത്തി അവരുടെ സ്വര്‍ണം കവരാനും പദ്ധതിയിട്ടിരുന്നു. ഇതിനായി വിവിധ സ്ഥലങ്ങളില്‍ പോയി വൃദ്ധരെ കണ്ടെത്തി അവരുടെ മാല, വള, കമ്മല്‍ എന്നിവയുടെ വിവരങ്ങളും എഴുതിവച്ചിരുന്നു.   കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവങ്ങളുണ്ടെന്നും അത് ഒതുക്കിത്തീര്‍ക്കണമെങ്കില്‍ പണം നല്‍കണമെന്നും പറഞ്ഞ് തട്ടിപ്പിന് പദ്ധതി തയ്യാറാക്കി. തട്ടിക്കൊണ്ടുപോകാന്‍ വേണ്ടി കുട്ടികളുടെയും വീടുകളുടെയും സ്ഥലവും എത്തിക്കാനും തിരിച്ചുപോകാനുമുള്ള വഴിയടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ചിരുന്നു. […]