മാല മോഷ്ടിച്ച കള്ളന് മാനസാന്തരം: പിന്നീട് സംഭവിച്ചത്
പാലക്കാട്: കള്ളന് മാനസാന്തരം, മാനസാന്തര കത്തും ഇപ്പോള്‍ വൈറലായി. കുമാരനെല്ലൂരില്‍ മൂന്ന് വയസുകാരിയുടെ ഒന്നേകാല്‍ പവന്റെ മാലയാണ് കള്ളന്‍ കഴിഞ്ഞ ദിവസം മോഷ്ടിച്ചത്. മാല മോഷ്ടിച്ചപ്പോള്‍ തന്നെ അത് വിറ്റ് പണമാക്കാന്‍ മറന്നില്ല കള്ളന്‍. വിറ്റുകഴിഞ്ഞപ്പോഴാണ് അദ്ദേഹത്തിന്റെ മനം മാറിയത്. മാല വിറ്റുകിട്ടിയ 52,500 രൂപയും ക്ഷമാപണ കുറിപ്പും വീടിനു പിറകിലെ വര്‍ക്ക് ഏരിയയില്‍ വച്ച ശേഷം കള്ളന്‍ സ്ഥലം വിട്ടു. മോഷണത്തിന് ശേഷം മനഃസമാധാനം ഇല്ലെന്നായിരുന്നു കള്ളന്‍ കത്തില്‍ എഴുതിയിരുന്നത്. മാല എടുത്ത് വിറ്റെന്നും നിങ്ങള്‍ […]