January 22, 2025
#Top Four

നിതേഷ് തിവാരിയുടെ രാമായണം: രണ്‍ബിര്‍-സായ് പല്ലവി താര ജോഡികള്‍ക്കെതിരെ പ്രതിഷേധം

നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന രാമായണത്തില്‍ രണ്‍ബീര്‍- സായ് പല്ലവി ജോഡികളാണ് ഒന്നിക്കുന്നത്. ഭഗവാന്‍ രാമനായി രണ്‍ബീര്‍ വേഷമിടുമ്പോള്‍ ഒരു വശത്ത് വിവാദങ്ങളും കൊഴുക്കുകയാണ്. ഭാരതീയരുടെ ഹൃദയത്തിന് ഏറെ പ്രിയപ്പെട്ടതാണ് രാമായണം. ദശലക്ഷക്കണക്കിന് ഹൈന്ദവവിശ്വിസികളെ സംബന്ധിച്ചിടത്തോളം അവരുടെ ഹൃദയത്തോടൊപ്പം ചേര്‍ന്നു നില്‍ക്കുന്ന വിശ്വാസത്തിന്റെ ഭാഗമാണ്. ഇത്തരമൊരു ഇതിഹാസ കഥയില്‍ ഒരു സിനിമ നിര്‍മ്മിക്കുമ്പോള്‍, രാമന്റെയും സീതയുടെയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍ അവരുടെ ജീവിതത്തിലും മര്യാദകള്‍ പുലര്‍ത്തുന്നവരായിരിക്കണമെന്നാണ് ഒരു പക്ഷം പറയുന്നത്.

നിതേഷ് തിവാരി, രണ്‍ബീര്‍ കപൂറിനെയും സായ് പല്ലവിയെയും നായകനായി നിയമിച്ചത് തെറ്റായ തീരുമാനമെന്നാണ് പലരും പറയുന്നത്.
സ്വയം പ്രഖ്യാപിത ബീഫ് ആരാധകനാണ് രണ്‍ബീര്‍ കപൂര്‍. ഇതാണ് രണ്‍ബീറിനെതിരെ ഒരുപറ്റം തിരിയാനുണ്ടായ സാഹചര്യം. തന്റെ കുടുംബം പെഷവാറില്‍ നിന്നുള്ളവരായതിനാല്‍ അവരുടെ ജീവിതത്തില്‍ പെഷവാരി ഭക്ഷണത്തിന്റെ വലിയ സ്വാധീനമുണ്ടെന്ന് രണ്‍ബീര്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. പ്രാതല്‍ സമയത്ത് പോലും ബീഫും കോഴിയിറച്ചിയും മാംസവും കഴിക്കാന്‍ ഇഷ്ടപ്പെടുന്ന അദ്ദേഹം താനൊരു വലിയ ബീഫ് ആരാധകനാണെന്ന് ആവര്‍ത്തിച്ച് പറയുന്നു. ഗോമാംസം കഴിക്കുന്ന ഒരാള്‍ക്ക് എങ്ങനെ ശ്രീരാമന്റെ വേഷം ചെയ്യാന്‍ കഴിയുമെന്നാണ് ആരാധകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

Also Read; അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തില്‍ 2053 മരണം; വ്യാപക നാശനഷ്ടം

രാമായണത്തില്‍ സീതയായി അഭിനയിക്കുന്ന സായ് പല്ലവി നേരത്തെ കാശ്മീര്‍ ഫയലുകളെ കുറിച്ച് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ദ കശ്മീര്‍ ഫയലില്‍ കാശ്മീര്‍ പണ്ഡിറ്റുകള്‍ കൊല്ലപ്പെട്ടതായി കാണിക്കുന്നുണ്ടെന്ന് സായ് പല്ലവി പറഞ്ഞിരുന്നു. രണ്‍ബീര്‍ കപൂര്‍, സായ് പല്ലവി തുടങ്ങിയ അഭിനേതാക്കളുടെ ജീവിതശൈലി സീതാ- രാമന്‍ വേഷങ്ങള്‍ക്ക് ഒട്ടും ചേര്‍ന്നതല്ലെന്നും അതിനാല്‍ തന്നെ ഈ കോമ്പനേഷന്‍ മാറ്റി ചിന്തിക്കണമെന്നുമാണ് ഒരു വിഭാഗം പറയുന്നത്. രാവണനായി അഭിനയിക്കുന്ന കെജിഎഫ് ഫെയിം യഷ് ഈ ചിത്രം ഒഴിവാക്കണമെന്നും ഒരു പറ്റം ആളുകള്‍ അഭിപ്രായപ്പെടുന്നുണ്ട്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ

Leave a comment

Your email address will not be published. Required fields are marked *