തൃശൂർ ചിൽഡ്രൻസ് ഹോമിൽ 15കാരൻ 17കാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശ്ശൂര്‍ : തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ 17 കാരന്‍ കൊല്ലപ്പെട്ട നിലയില്‍. ഇരിങ്ങാലക്കുട സ്വദേശി അങ്കിത് ആണ് കൊല്ലപ്പെട്ടത്.അങ്കിത്തിനെ കൊലപ്പെടുത്തിയത് ഇതേ ഹോമിലുള്ള 15 വയസുകാരനാണ്. ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് അങ്കിത് കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ 6.30 ഓടെയാണ് സംഭവമുണ്ടായത്.
Also Read ; ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു
അതേസമയം കുട്ടികള്‍ തമ്മില്‍ വഴക്കുകള്‍ ഉണ്ടാകുന്നത് പതിവായിരുന്നതായാണ് വിവരം. സംഭവം നടക്കുന്നതിന് തലേദിവസം കൊല്ലപ്പെട്ട അങ്കിത് 15 കാരനെ മര്‍ദിച്ചിരുന്നു. മുഖത്തും അടിച്ചിരുന്നു. ഇന്ന് രാവിലെ എഴുന്നേറ്റപ്പോള്‍ മുഖത്ത് അടിയേറ്റ പാടുകള്‍ കണ്ടതോടെയാണ് 15 കാരന്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അങ്കിതിനെ തലക്കടിച്ചത്. ഇതാണ് മരണത്തിലേക്ക് നയിച്ചത്. കഴിഞ്ഞ മാസമാണ് അങ്കിത് ഇവിടേക്ക് എത്തിയത്. 15കാരന്‍ കഴിഞ്ഞ 2 വര്‍ഷമായി തൃശ്ശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ അന്തേവാസിയാണ്. 25 ഓളം അനാഥരായ കുട്ടികളെയാണ് ഇവിടെ പാര്‍പ്പിച്ചിരിക്കുന്നത്. വിയ്യൂര്‍ പോലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..