തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റില്‍ നിന്ന് 15 കാരന്‍ വീണു മരിച്ച സംഭവം; ആത്മഹത്യയെന്ന സംശയത്തില്‍ പോലീസ്

കൊച്ചി: കൊച്ചി തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റില്‍ നിന്ന് 15 കാരന്‍ വീണു മരിച്ച സംഭവത്തില്‍ കുട്ടി ആത്മഹത്യ ചെയ്തതാണോ എന്ന സംശയത്തില്‍ പോലീസ്. കുട്ടി മരിക്കുന്നതിന് മുമ്പ് രക്ഷിതാക്കള്‍ കുട്ടിയെ ശകാരിച്ചിരുന്നതായാണ് വിവരം. കുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ പ്രശ്‌നങ്ങളുടെ പേരില്‍ രക്ഷിതാക്കളെ സ്‌കൂള്‍ അധികൃതര്‍ വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് വീട്ടില്‍ എത്തിയ രക്ഷിതാക്കള്‍ കുട്ടിയെ ശകാരിച്ചിരുന്നു. നേരത്തെ മറ്റൊരു സ്‌കൂളില്‍ പ്രശ്‌നം ഉണ്ടാക്കിയതിന്റെ പേരില്‍ കുട്ടിയെ സ്‌കൂള്‍ മാറ്റി ചേര്‍ത്തിരുന്നുവെന്നും പോലീസിന് വിവരം കിട്ടിയിട്ടുണ്ട്.
കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും.
Also Read ; തൃശൂർ ചിൽഡ്രൻസ് ഹോമിൽ 15കാരൻ 17കാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
തൃപ്പൂണിത്തുറ ചോയിസ് ടവറില്‍ താമസിക്കുന്ന സരിന്‍ -രചന ദമ്പതികളുടെ മകന്‍ മിഹിറാണ് ഫ്‌ലാറ്റിലെ ഇരുപത്തിയാറാം നിലയില്‍ നിന്ന് വീണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അപകടം നടന്നത്. മുകളില്‍ നിന്ന് വീണ കുട്ടി മൂന്നാം നിലയിലെ ഷീറ്റിട്ട ടെറസില്‍ പതിക്കുകയായിരുന്നു. ഫയര്‍ ഫോഴ്സ് എത്തിയാണ് മൃതദേഹം മാറ്റിയത്. മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം ആശുപത്രിയിലേക്ക് മാറ്റി. തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മിഹിര്‍.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..