‘പുരുഷന്മാരും സ്ത്രീകളും ഒരുമിച്ച് പരിശീലനം വേണ്ട’; മെക് 7നെതിരെ സുന്നി കാന്തപുരം വിഭാഗം മുശാവറ

കോഴിക്കോട്: മെക് 7നെതിരെ സുന്നി കാന്തപുരം വിഭാഗം മുശാവറ. മതവിശ്വാസത്തിന് ഹാനികരമാകുന്ന വ്യായാമങ്ങള്‍ വേണ്ടെന്നും പുരുഷന്മാര്‍ സ്ത്രീകള്‍ക്കൊപ്പം അഭ്യാസ മുറകള്‍ പരിശീലിക്കുന്നത് ശരിയല്ലെന്നും കാന്തപുരം വിഭാഗം മുശാവറ നിര്‍ദേശം നല്‍കി. സുന്നി വിശ്വാസികള്‍ ജാഗ്രത പാലിക്കണമെന്നും മുശാവറ മുന്നറിയിപ്പ് നല്‍കി.
നേരത്തെ മെക് 7നെതിരെ സമസ്ത എപി വിഭാഗവും സിപിഐഎമ്മും രംഗത്തെത്തിയിരുന്നു.മലബാറില്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്ന മെക് 7 വ്യായാമ കൂട്ടായ്മക്ക് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയാണെന്നും സുന്നി വിശ്വാസികള്ഡ അതില്‍ പെട്ടു പോകരുതെന്നും നേരത്തെ സമസ്ത എപി വിഭാഗം നേതാവ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം മെക് 7ന് പിന്നില്‍ പോപുലര്‍ ഫ്രണ്ട് ആണെന്നായിരുന്നു സിപിഐഎമ്മിന്റെ ആരോപണം. നിരോധിക്കപ്പെട്ട പോപുലര്‍ ഫ്രണ്ടില്‍ പെട്ടവരാണ് മെക് 7ന് നേതൃത്വം നല്‍കുന്നതെന്നും ഇവര്‍ക്ക് പിന്തുണ നല്‍കുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്നുമായിരുന്നു സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ ആരോപണം. എന്നാല്‍ മോഹനന്റെ ആരോപണത്തെ തള്ളി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്തെത്തി. പിന്നീട് മോഹനന്‍ നിലപാട് മയപ്പെടുത്തിയിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..