ബസില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയം നീട്ടില്ലെന്ന് ആന്റണി രാജു
കൊച്ചി: ബസില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയം നീട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസില്‍ ക്യാമറ സ്ഥാപിക്കുന്നത് വഴി നിയമലംഘനങ്ങള്‍ കുറയും. ഇത് കൂടാതെ ജിപിഎസുമായി ബന്ധപ്പെടുത്തി ക്യാമറകള്‍ തത്സമയം നിരീക്ഷിക്കുന്നതും ആലോചനയിലുണ്ടെന്ന് ആന്റണി രാജു കൊച്ചിയില്‍ നടന്ന യോഗത്തില്‍ പറഞ്ഞു.
Also Read; തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ ഡോക്ടറുടെ ഒഴിവ്
ഫെബ്രുവരിയിലാണ് എല്ലാ ബസുകളുടെയും മുമ്പിലും പുറകിലും അകത്തും ക്യാമറകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയത്. അതിന്റെ കാലാവധി ഒക്ടോബര്‍ 31 ന് അവസാനിക്കാനിരിക്കെ ഇനിയും നീട്ടിവെക്കില്ലെന്നും മന്ത്രി അറിയിച്ചു. കൂടാതെ നവംബര്‍ 1 ന് മുമ്പ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്നും മന്ത്രി പറഞ്ഞു.
Join with metro post: തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ ഡോക്ടറുടെ ഒഴിവ്