നാളെ മുതല്‍ വൈദ്യുതി നിരക്ക് കൂടും
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്ക് വര്‍ധന. ഉത്തരവ് ഉടന്‍ പുറത്തിറക്കും. വൈദ്യുതി നിരക്ക് വര്‍ധന സംബന്ധിച്ച് റഗുലേറ്ററി കമ്മീഷന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. നിരക്ക് വര്‍ധന ആകാമെന്നാണ് മുഖ്യമന്ത്രി കമ്മീഷനെ അറിയിച്ചത്.
നാളെ മുതല്‍ ഉപയോഗിക്കുന്ന വൈദ്യുതിക്കാവും കൂടിയ നിരക്ക് ഈടാക്കുക. യൂണിറ്റിന് ശരാശരി 40 പൈസ കൂട്ടണമെന്നാണ് കെഎസ്ഇബി ആവശ്യം. ഈ സാമ്പത്തിക വര്‍ഷം യൂണിറ്റിന് 41 പൈസ വര്‍ധിപ്പിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം. ഇതില്‍ എത്ര പൈസ വരെ റഗുലേറ്ററി കമീഷന്‍ അംഗീകരിക്കും എന്നതിനെ അടിസ്ഥാനമാക്കിയാണ് എത്ര ശതമാനം വര്‍ധനവാണ് നടപ്പാക്കുക എന്ന് അറിയാന്‍ കഴിയൂ.
Also Read; ഇസ്രായേല്‍ അനുകൂല പോസ്റ്റ്; കുവൈറ്റില്‍ രണ്ട് മലയാളി നഴ്‌സുമാരെ പുറത്താക്കി
നിലവിലുള്ള നിരക്ക് ഇന്ന് അവസാനിക്കും. കഴിഞ്ഞ ഏപ്രിലില്‍ നിരക്ക് പ്രാബല്യത്തില്‍ വരേണ്ടതായിരുന്നു. എന്നാല്‍, പല കാര്യങ്ങള്‍ കൊണ്ട് റഗുലേറ്ററി കമ്മീഷന്‍ നീട്ടി വെക്കുകയായിരുന്നു.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം