തിരുവനന്തപുരത്ത് മദ്യലഹരിയില്‍ വിമുക്തഭടനെ മര്‍ദിച്ചു കൊന്നു; 3 പേര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരംന്മ പൂജപ്പുരയില്‍ ബാറിന് സമീപമുണ്ടായ തര്‍ക്കത്തില്‍ വിമുക്തഭടനെ ആറംഗസംഘം മര്‍ദ്ദിച്ചുകൊന്നു. പൂന്തുറ സ്വദേശി പ്രദീപ് ആണ് കൊല്ലപ്പെട്ടത്.54 വയസ്സായിരുന്നു.
ചൊവ്വാഴ്ച രാത്രി 11ന് പൂജപ്പുരയിലെ ബാറിനു സമീപമായിരുന്നു സംഭവം. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ആറംഗസംഘം ഇയാളെ മര്‍ദ്ദിക്കുകയും തുടര്‍ന്ന് തലയിടിച്ച് വീണ് മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇയാളെ പരുക്കേറ്റനിലയില്‍ രാത്രി വൈകിയാണ് കണ്ടെത്തിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Also Read; മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും എ സമ്പത്തിനെ നീക്കി
സംഭവത്തില്‍ പൂജപ്പുര പൊലീസ് കേസെടുത്ത് സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.