ഒരു ഭാരത സര്‍ക്കാര്‍ ഉല്‍പ്പന്നം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
സുബീഷ് സുധി, ഷെല്ലി എന്നിവര്‍ മുഖ്യകഥാപാത്രങ്ങളായി ഭവാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിസാം റാവുത്തര്‍ എഴുതി ടി വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ഒരു ഭാരത സര്‍ക്കാര്‍ ഉല്‍പ്പന്നം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സുബീഷ് സുധി മുഖ്യകഥാപാത്രമായി എത്തുന്ന ആദ്യ ചിത്രമാണ് ഒരു ഭാരത സര്‍ക്കാര്‍ ഉല്‍പ്പന്നം.
അമ്പതോളം സിനിമാതാരങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. മിന്നല്‍ മുരളിയിലെ ഉഷ എന്ന കഥാപാത്രത്തിന് ശേഷം ഷെല്ലി ചെയ്യുന്ന മറ്റൊരു ശക്തമായ കഥാപാത്രമാണ് ഈ സിനിമയിലേത്. ഒരു കുടുംബ ചിത്രമാണെന്ന് വ്യക്തമാക്കുന്ന വിധത്തില്‍ അച്ഛനും അമ്മയും നാല് മക്കളും ബൈക്കില്‍ സഞ്ചരിക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്.ആശാവര്‍ക്കര്‍മാരുടെ ദൈനംദിന ജീവിതം ഒരു സിനിമയിലൂടെ വരുന്നത് ആദ്യമായാണ്.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
അജു വര്‍ഗീസ് ,ലാല്‍ ജോസ് ,ജാഫര്‍ ഇടുക്കി, ജോയ് മാത്യു, വിനീത് വാസുദേവന്‍, ഗൗരി ജി കിഷന്‍, വിജയ് ബാബു,ദര്‍ശന എസ് നായര്‍, ഹരീഷ് കണാരന്‍, ഗോകുലന്‍, റിയാ സൈറ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുരളി കെ വി രാമന്തളി സഹനിര്‍മ്മാതാവും സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അന്‍സര്‍ ഷായുമാണ് .