രാജ്യത്തെ സി പി എം എല്‍ എ മാര്‍ 79 ആയി കുറഞ്ഞു
രാജസ്ഥാനിലെ രണ്ട് സീറ്റ് കൂടി നഷ്ടമായതോടെ രാജ്യത്ത് സി പി എം എം എല്‍ എമാരുടെ എണ്ണം 79 ആയി കുറഞ്ഞു. അതില്‍ 62 ഉം കേരളത്തിലാണ്. കേരളം കഴിഞ്ഞാല്‍ ത്രിപുരയില്‍ മാത്രമാണ് സി പി എമ്മിന് രണ്ടക്കത്തില്‍ എം എല്‍ എ മാരുള്ളത്. പതിനൊന്ന് എം എല്‍ എമാരാണ് അവിടെ. തമിഴ്‌നാട്ടിലും ബീഹാറിലും രണ്ട് എം എല്‍ എമാര്‍ വീതം.
അസമിലും മഹാരാഷ്ട്രയിലും ഓരോ എം എല്‍ എമാര്‍. കഴിഞ്ഞ മേയില്‍ ജെ ഡി എസിനൊപ്പം ചേര്‍ന്ന് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പാര്‍ട്ടിക്കോട്ടയിലടക്കം കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. സമീപകാലത്ത് കര്‍ഷക മുന്നേറ്റത്തിലൂടെ ശ്രദ്ധ നേടാനായതിന്റെ പ്രതീക്ഷ രാജസ്ഥാനില്‍ സി പി എമ്മിനുണ്ടായിരുന്നു. ബാദ്രയിലെയും ദുന്‍ഗര്‍ഗിലെയും സിറ്റിങ് എം എല്‍ എമാരായ ബല്‍വാന്‍ പുനിയയും ഗിരിധരിലാല്‍ മഹിയയും പരാജയപ്പെട്ടു.
Also Read; കേരള, തമിഴ്‌നാട് ഗവര്‍ണര്‍മാര്‍ക്കെതിരെ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്