മകള്‍ ഒളിച്ചോടിയതിനാല്‍ കാമുകന്റെ അമ്മയെ നഗ്നയാക്കിയും വൈദ്യൂതി തൂണില്‍ കെട്ടിയിട്ടും പ്രതികാരം
ബെലഗാവി: പ്രണയത്തിലായിരുന്ന യുവതിയും യുവാവും ഒളിച്ചോടിയതിന് യുവതിയുടെ വീട്ടുകാര്‍ പക തീര്‍ത്തത് കാമുകന്റെ അമ്മയോട് കൊടും ക്രൂരത കാണിച്ച്. കര്‍ണാടകയിലെ ബെലഗാവിയിലാണ് സംഭവം. വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുമായാണ് മകന്‍ ഒളിച്ചോടിയത്. അതിനാലാണ് മകനെ കൈയില്‍ക്കിട്ടാത്തതിലെ ദേഷ്യമാണ് അമ്മയോട് ക്രൂരത കാണിക്കാനുള്ള കാരണം. നഗ്‌നയാക്കി നടത്തിച്ചും വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ടുമായിരുന്നു ക്രൂരത.
ഒരേ ഗ്രാമത്തിലെ താമസക്കാരായ അശോക് (24), പ്രിയങ്ക (18) എന്നിവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നു. ബന്ധത്തെക്കുറിച്ച് അറിഞ്ഞ പ്രിയങ്കയുടെ വീട്ടുകാര്‍ മറ്റൊരാളുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു.
Also Read; നവകേരള ബസിന് നേരെ ഷൂവെറിഞ്ഞ കേസില്‍ നാല് പ്രതികള്‍ക്കും ജാമ്യം
ഇതോടെയാണ് അശോകും പ്രിയങ്കയും ഒളിച്ചോടിയത്. ഒളിച്ചോട്ടത്തില്‍ പ്രകോപിതരായ പ്രിയങ്കയുടെ വീട്ടുകാര്‍ സംഘം ചേര്‍ന്ന് അശോകിന്റെ വീട്ടിലെത്തി അമ്മയെ ആക്രമിക്കുകയായിരുന്നുവെന്നാണ് ബെലഗാവി പൊലീസ് പറയുന്നത്.