പാര്‍ലമെന്റ് അതിക്രമ കേസ്; മൊബൈല്‍ കത്തിച്ചു കളഞ്ഞെന്ന് മുഖ്യസൂത്രധാരന്‍
ന്യൂഡെല്‍ഹി: പാര്‍ലമെന്റ് അതിക്രമ കേസില്‍ മൊബൈല്‍ ഫോണ്‍ കത്തിച്ചു കളഞ്ഞെന്ന് മുഖ്യസൂത്രധാരന്‍ ലളിത് ഝാ പോലീസിന് മൊഴി നല്‍കി. സാങ്കേതിക തെളിവ് ശേഖരണത്തില്‍ ഇത് പോലീസിന് വെല്ലുവിളിയാകും. മൊബൈല്‍ ഫോണുകള്‍ രാജസ്ഥാനില്‍വച്ച് നശിപ്പിച്ചുവെന്നാണ് ഇയാളുടെ മൊഴി. അതേ സമയം മൊബൈല്‍ ഫോണ്‍ കത്തിച്ചുകളഞ്ഞുവെന്ന മൊഴി പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. തെളിവ് നശിപ്പിക്കാന്‍ സഹായിച്ചതിന് കേസിലെ മറ്റ് പ്രതികളായ മഹേഷിനെയും കൈലാഷിനെയും പ്രതിചേര്‍ക്കാന്‍ സാധ്യതയുണ്ട്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
പാര്‍ലമെന്റ് അതിക്രമക്കേസിലെ മുഖ്യസൂത്രധാരനായ ലളിത് ഝാ വ്യാഴാഴ്ച കര്‍ഥ്യവ് പഥ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മഹേഷ് എന്ന വ്യക്തിയെയും പോലീസ് ചോദ്യം ചെയ്യാനായി മാറ്റി. കേസില്‍ ആറു പേരാണ് ഉള്ളതെന്നാണ് ഡെല്‍ഹി പൊലീസ് പറഞ്ഞിരുന്നത്. ലളിത് ഝാ കീഴടങ്ങിയതോടെ കേസിലെ ആറുപേരും പിടിയിലായതായി പോലീസ് വ്യക്തമാക്കി.
Also Read; മുന്‍ മന്ത്രി കെപി വിശ്വനാഥന്‍ അന്തരിച്ചു