തൃശൂരില്‍ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാനില്ല
തൃശൂര്‍ കരുവന്നൂരില്‍ സെന്റ് ജോസഫ് സ്‌കൂളുല്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായ മൂന്ന് പേരെ കാണാനില്ലെന്ന് പരാതി. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. തേലപ്പിള്ളി സ്വദേശികളായ ഐനേരിപറമ്പില്‍ അജിത്കുമാര്‍ മകന്‍ അഭിനന്ദ്, പെരുംമ്പിള്ളി ലാലു മകന്‍ എമില്‍, നന്തിലത്ത് പറമ്പില്‍ ജയന്‍ മകന്‍ ആദിദേവ് എന്നിവരെയാണ് കാണാതായത്. സ്‌കൂള്‍ വിട്ട് സൈക്കിളില്‍ മടങ്ങിവരുകയായിരുന്ന ഇവര്‍ വീട്ടിലേക്ക് എത്താതിരിക്കുകയായിരുന്നു.
Also Read; നവകേരള സദസ്സ് അലങ്കോലമാക്കുകയായിരുന്നു ലക്ഷം മുഖ്യമന്ത്രി
കുട്ടികളെ കണ്ടെത്തുന്നതിനായി ഇരിങ്ങാലക്കുട പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനുമായോ 9446764846 എന്ന നമ്പരിലോ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.