സിപിഐ സംസ്ഥാന സെക്രട്ടറിയായി ഇനി ബിനോയ് വിശ്വം
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തന്നെ തുടരും. സംസ്ഥാന കൗണ്‍സിലില്‍ ബിനോയ് വിശ്വത്തിന്റെ പേര് നിര്‍ദേശിക്കുന്നതാണ്. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിന്‍േറതായിരിക്കും തീരുമാനം. എക്‌സിക്യൂട്ടീവില്‍ മറ്റ് പേരുകളൊന്നും നിര്‍ദ്ദേശിക്കപ്പെടാത്തത് ആണ് ബിനോയ് വിശ്വം തന്നെ തുടരണമെന്ന തീരുമാനത്തിന് പിന്നില്‍.
നാളെത്തെ സംസ്ഥാന കൗണ്‍സിലില്‍ പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കും. സ്വത്ത് സമ്പാദന പരാതിയില്‍ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയനെതിരായ നടപടി നടപ്പാക്കാനും തീരുമാനമായിട്ടുണ്ട്. ജയനെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തിയിരുന്നു.
Also Read; യൂത്ത് കോണ്‍ഗ്രസിന് തിരിച്ചടി
അതേസമയം എ പി ജയന് പകരം ജില്ലാ സെക്രട്ടറിയായ മുല്ലക്കര രത്‌നാകരന്‍ ചുമതലയില്‍ നിന്ന് ഒഴിയുകയും എക്‌സിക്യൂട്ടീവ് അംഗം സി കെ ശശിധരനെ സിപിഐ ജില്ലാ സെക്രട്ടറിയാക്കുകയും ചെയ്തു. പത്തനംതിട്ട സിപിഐയില്‍ വിഭാഗീയത രൂക്ഷമായ സാഹചര്യത്തില്‍ ചുമതല ഏറ്റെടുക്കാന്‍ മുല്ലക്കര വിമുഖത പ്രകടിപ്പിക്കുകയായിരുന്നു.