രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്ക് മന്ത്രി ഗണേഷ്‌കുമാറിനെ വീട്ടിലെത്തി ക്ഷണിച്ച് ആര്‍ എസ് എസ് നേതാക്കള്‍
കൊട്ടാരക്കര: അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്ക് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെ ക്ഷണിച്ച് ആര്‍ എസ് എസ് നേതാക്കള്‍. പ്രാണപ്രതിഷ്ഠാ മഹാസമ്പര്‍ക്കത്തിന്റെ ഭാഗമായി അയോധ്യയില്‍ നിന്നെത്തിച്ച അക്ഷതവും രാമക്ഷേത്രത്തിന്റെ ചിത്രവും നല്‍കിയാണ് മന്ത്രിയെ ചടങ്ങിലേക്ക് ക്ഷണിച്ചത്.
ALSO READ: രാമക്ഷേത്ര ഉദ്ഘാടനം: രാംജ്യോതി കൊണ്ടുവരുന്നത് രണ്ട് മുസ്ലീം സ്ത്രീകള്‍
പ്രാന്ത സഹ സമ്പര്‍ക്ക പ്രമുഖ് സി.സി. ശെല്‍വന്‍, കൊല്ലം വിഭാഗം സഹകാര്യ വാഹക് ജയപ്രകാശ്, ബി ജെ പി അഞ്ചല്‍ മണ്്ഡലം വൈസ് പ്രസിഡന്റ് സന്തോഷ്, സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് പ്രശാന്ത് എന്നിവരാണ് വാളകത്തെ മന്ത്രിയുടെ വീട്ടിലെത്തി ചടങ്ങിലേക്ക് ക്ഷണിച്ചത്.