ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ചെയ്യുന്നതിന് വിലക്ക്; ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ
പാറ്റ്ന: ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ചെയ്യുന്നതിന് വിലക്കിയ ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി. ബീഹാറിലെ ബെഗുസാരായിലെ ഫഫൗട്ട് ഗ്രാമത്തില്‍ മഹേശ്വര്‍ കുമാര്‍ (25) എന്നയാളാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് കൊലപാതകം നടന്നത്. ഇയാളുടെ ഭാര്യ റാണി കുമാരിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആറ് വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം ഇവര്‍ക്ക് അഞ്ച് വയസായ ഒരു മകനുമുണ്ട്.
Also Read ; ശശി തരൂര്‍ എം പി യെ പുകഴ്ത്തി മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍
കൊല്‍ക്കത്തയില്‍ കൂലിപ്പണി ചെയ്തിരുന്ന മഹേശ്വര്‍ അടുത്തിടെയാണ് നാട്ടിലേയ്ക്ക് മടങ്ങിയിരുന്നത്. റാണി കുമാരി ഇന്‍സ്റ്റഗ്രാമില്‍ പതിവായി റീല്‍ വീഡിയോകള്‍ ചെയ്യുമായിരുന്നു. ഇവര്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ 9,500ലധികം ഫോളേവേഴ്‌സുണ്ട്. 500ലധികം റീല്‍സ് വീഡിയോ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. എന്നാല്‍ ഭാര്യ റീല്‍ വീഡിയോകള്‍ ചെയ്യുന്നത് ഇഷ്ടമല്ലാതിരുന്ന മഹേശ്വര്‍ ഇതിനെ എതിര്‍ക്കുകയും റീല്‍സിന്റെ പേരില്‍ നിരന്തരം ഇവര്‍ തമ്മില്‍ വഴക്കിടുന്നതും പതിവായിരുന്നു. ഇതിനെതുടര്‍ന്ന് സംഭവ ദിവസവും ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും ഭാര്യയുടെ വീട്ടിലായിരുന്ന മഹേശ്വറിനെ യുവതിയും വീട്ടുകാരും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചിട്ടുണ്ട്
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം