75 ലക്ഷം ലോട്ടറിയടിച്ചപ്പോള്‍ ഭയന്നു പോയി; ബംഗാളി പോലീസ് സ്‌റ്റേഷനിലേക്ക് ഓടിക്കയറി
മലപ്പുറം: സംസ്ഥാന വിന്‍വിന്‍ ഭാഗ്യക്കുറിയുടെ തിങ്കളാഴ്ച നടന്ന നറുക്കെടുപ്പിലെ ഭാഗ്യവാന്‍ ബംഗാള്‍ ്സ്വദേശി അശോക്. 75 ലക്ഷം രൂപയുടെ ലോട്ടറി സമ്മാനം നേടിയ വിവരം അറിഞ്ഞ് ഭയന്നുപോയ അശോക് സമ്മാനാര്‍ഹമായ ടിക്കറ്റുമായി പെരിന്തല്‍മണ്ണ പോലീസ് സ്‌റ്റേഷനിലെത്തി.
Also Read ; മുറിയില്‍ ഉറങ്ങിക്കിടന്ന അഞ്ചുകുട്ടികള്‍ ശ്വാസംമുട്ടി മരിച്ച നിലയില്‍
പെരിന്തല്‍മണ്ണ പുലാമന്തോളില്‍ കഴിഞ്ഞ കുറേ മാസങ്ങളായി വാടക ക്വാര്‍ട്ടേഴ്‌സിലാണ് ഇയാള്‍ താമസം. പുലാമന്തോളിലെ ഇന്ത്യന്‍ ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ടിക്കറ്റ് എടുത്തത്. ഒന്നാം സമ്മാനം തനിക്കാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് രാവിലെ സുഹൃത്തുക്കളായ രണ്ടു മലയാളികളെയും കൂട്ടിയാണ് പോലീസ് സ്‌റ്റേഷനിലെത്തിയത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം