ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം വീണ്ടും മെസ്സിക്ക്
കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം ഇത്തവണയും മെസ്സിക്ക് തന്നെ. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വെ താരം എര്‍ലിങ് ഹാളണ്ടിനേയും പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയേയും പിന്തള്ളിയാണ് ഇന്റര്‍മയാമിയുടെ അര്‍ജന്റീനന്‍ താരം ഈ നേട്ടം സ്വന്തമാക്കികയത്. മികച്ച ലോക താരത്തിനുള്ള ഫിഫയുടെ പുരസ്‌കാരം മെസ്സി സ്വന്തമാക്കുന്നത് ഇത് എട്ടാം തവണയാണ്. 2022 ഡിസംബര്‍ 19 മുതല്‍ 2023 ഓഗസ്റ്റ് 20 വരെയുള്ള പ്രകടനമാണ് പുരസ്‌കാരത്തിനായി പരിഗണിച്ചിരിക്കുന്നത്.
Also Read ;ശബരിമല തീര്‍ത്ഥാടകരുടെ ബസ് മരത്തിലിടിച്ച് 17 പേര്‍ക്ക് പരിക്ക്
അതേസമയം മികച്ച വനിതാ താരമായി ബാഴ്‌സലോണയുടെ സ്പാനിഷ് താരം അയ്താന ബോണ്‍മതിയും തെരഞ്ഞെടുക്കപ്പെട്ടു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം