രാഹുല്‍ ഗാന്ധിക്കു നേരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച് അസം മുഖ്യമന്ത്രി
ഗുവാഹത്തി: രാഹുല്‍ ഗാന്ധിക്കു നേരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച് അസം മുഖ്യമന്ത്രി. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയില്‍ പ്രവേശിച്ചതിന് പിന്നാലെ പോലീസ് തടയുകയും തുടര്‍ന്ന് നഗരത്തിന് പുറത്ത് പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ക്കുകയായിരുന്നു ഇതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാന്‍ പോലീസ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ തങ്ങള്‍ നിയമം ലംഘിച്ച് ഒന്നും ചെയ്യില്ലെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
Also Read; നാല് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് നേരെ പത്ത് വര്‍ഷം കഠിന തടവും പിഴയും
അസമിലെ ജോരാബാദില്‍ നിന്നാണ് ഇന്ന് യാത്ര പുനരാരംഭിച്ചത്. ഗുവാഹത്തി നഗരത്തിലൂടെ മുന്‍ നിശ്ചയിച്ച റൂട്ടുകളിലൂടെയുള്ള യാത്രയ്ക്ക് അനുമതി നിഷേധിച്ചതിനാല്‍ സംഘര്‍ഷ സാദ്ധ്യത ഒഴിവാക്കാനായി ഗുവാഹത്തി ബൈപ്പാസിലൂടെയാണ് യാത്ര നീങ്ങിയിരുന്നത് എന്നാല്‍ നഗരത്തിന്റെ പ്രവേശന കവാടമായ ഖനപരയില്‍ കനത്ത സുരക്ഷയാണ് അസം പോലീസ് ഏര്‍പ്പെടുത്തിയിരുന്നത്. ഇതിന് വേണ്ടി പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ രാഹുലിനൊപ്പം ഉണ്ടായിരുന്ന അയ്യാരിരത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ക്കുകയായിരുന്നു.