January 22, 2025
#Top Four

എബിവിപി വനിത നേതാവിനുനേരെ പോലീസിന്റെ ക്രൂരത

ഹൈദരാബാദ്: പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനിയെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നതും മുടിയില്‍ പിടിച്ച് വലിച്ചിഴക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത്. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെയാണ് എബിവിപി വനിതാ നേതാവിന് ക്രൂര മര്‍ദ്ദനമുണ്ടായത്. പുതിയ ഹൈക്കോടതി സമുച്ചയത്തിന്റെ നിര്‍മ്മാണത്തിനായി സര്‍വകലാശാലയുടെ 100 ഏക്കര്‍ സ്ഥലം അനുവദിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രൊഫസര്‍ ജയശങ്കര്‍ തെലങ്കാന സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളുടെ പ്രതിഷേധിത്തിനിടെയാണ് സംഭവം.

Also Read; മെഡിക്കല്‍ കോളേജില്‍ രോഗിയുടെ മാല മോഷ്ടിച്ച രണ്ട് സ്ത്രീകള്‍ പിടിയില്‍

വനിത നേതാവിനെ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന രണ്ട് പോലീസുകാരികള്‍ അവരുടെ മുടിയില്‍ പിടിച്ചുവലിച്ച് നിലത്തിടുന്നതിന്റെയും വലിച്ചിഴയ്ക്കുന്നതിന്റെയും വീഡിയോ ആണ് പുറത്തുവന്നത്. ഇതോടെ പ്രതിപക്ഷം അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.

Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

എന്നാല്‍ പോലീസ് മനഃപൂര്‍വം ചെയ്തതല്ലെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ആരും പരാതി നല്‍കിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. പോലീസ് നടപടിക്കെതിരെ മനുഷ്യാവകാശ കമ്മിഷനെ സമീപിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പോലീസ് നടപടിയെ ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.

 

Leave a comment

Your email address will not be published. Required fields are marked *