BREAKING : മഹാസഖ്യം വിട്ട് ബി ജെ പിക്കൊപ്പം നിതീഷ്; ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കി
പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജവെച്ചു. രാജ്ഭവനില്‍ എത്തിയ നിതീഷ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചു. ജെ ഡി യു-ആര്‍ ജെ ഡി- കോണ്‍ഗ്രസ് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയായ നിതീഷ് കുമാര്‍ മുന്നണി സര്‍ക്കാര്‍ ബി ജെ പി- ജെ ഡി യു സഖ്യസര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി ഇന്ന് വൈകീട്ടോടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ബി ജെ പിക്ക് രണ്ട് ഉപമുഖ്യമന്ത്രിമാരും സ്പീക്കറുമെന്നതാണ് പുതിയ സഖ്യത്തിലെ ധാരണയെന്നാണ് വിവരം. ജെ ഡി യു എം എല്‍ എമാരെ നിയമസഭാകക്ഷി യോഗം പൂര്‍ത്തിയായതിനു പിന്നാലെയാണ് നിതീഷ് ഗവര്‍ണറെ കണ്ട് രാജിക്കാര്യം അറിയിച്ചത്. നിതീഷിനൊപ്പം ചില കോണ്‍ഗ്രസ് എം എല്‍ എ മാരും ബി ജെ പിയിലേക്ക് ചേക്കേറുന്നതായുള്ള സൂചന ശക്തമാണ്. ആകെയുള്ള 19 എം എല്‍ എ മാരില്‍ 11 എം എല്‍ എമാരെ ബന്ധപ്പെടാനാകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം