January 22, 2025
#kerala #Top News

കുട്ടികള്‍ക്ക് അപൂര്‍വ രോഗം, ചെലവുകള്‍ക്കും ബുദ്ധിമുട്ട്: ദയാവധത്തിന് അനുമതി തേടി കുടുംബം

കോട്ടയം: ജീവിക്കാന്‍ മാര്‍ഗങ്ങളില്ലാത്തതിനാല്‍ ദയാവധത്തിനു കോടതിയില്‍ അനുമതി തേടി കൊഴുവനാല്‍ പഞ്ചായത്ത് പത്താം വാര്‍ഡിലെ സ്മിത ആന്റണിയും ഭര്‍ത്താവു മനുവും മൂന്നു മക്കളുമടങ്ങുന്ന കുടുംബം. സ്മിതയുടെ ഇളയ രണ്ടു കുട്ടികളായ സാന്‍ട്രിന്‍, സാന്റിനോ എന്നിവര്‍ അപൂര്‍വ രോഗത്തിന് ഉടമകളാണ്.

Alsp Read ; സമസ്തയുടെ നൂറാം വാര്‍ഷികം; ഉദ്ഘാടന സമ്മേളനം ഇന്ന് ബെംഗളുരു പാലസ് ഗ്രൗണ്ടില്‍

ഡല്‍ഹിയില്‍ നഴ്സുമാരായി ജോലി ചെയ്തിരുന്ന സ്മിതയും ഭര്‍ത്താവും കുട്ടികളില്‍ അപൂര്‍വരോഗം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്. വീടും സ്ഥലവും ഈട് വച്ചു വായ്പ എടുത്തും സുമനസ്സുകളുടെ സഹായത്തോടെയുമായിരുന്നു ഇവര്‍ കഴിഞ്ഞത്. എന്നാല്‍ കുട്ടികളുടെ ചികിത്സയ്ക്കും ദൈനംദിന ചെലവുകള്‍ക്കുമായി ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ ജോലിക്കായി പല വാതിലുകള്‍ മുട്ടിയെങ്കിലും ഫലമുണ്ടായില്ല. പഞ്ചായത്തില്‍ അപേക്ഷ നല്‍കിയതിനെത്തുടര്‍ന്ന് കൊഴുവനാല്‍ പഞ്ചായത്ത് കമ്മിറ്റി സ്മിതയ്ക്ക് ജോലി നല്‍കാന്‍ തീരുമാനിച്ചു.

എന്നാല്‍ പഞ്ചായത്ത് സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിനെ അറിയിക്കാന്‍ പഞ്ചായത്ത് സെക്രട്ടറി തയാറാകാത്തത് ജോലി ലഭിക്കുന്നതിനു തടസ്സമായി. പിന്നീട് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതിനു ശേഷമാണ് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ ജോലി നല്‍കുന്ന കാര്യം അനിശ്ചിതത്വത്തില്‍ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ദയാവധത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെയും ഹൈക്കോടതിയെയും സമീപിക്കാനൊരുങ്ങുന്നതെന്ന് സ്മിതയും സേവ് ദ് ഫാമിലി പ്രസിഡന്റ് കെ. മുജീബ്, വൈസ്പ്രസിഡന്റ് ഐ. നൗഷാദ്, ട്രഷറര്‍ ജോഷ്വ ചാക്കോ എന്നിവരുംഅറിയിച്ചു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *