പി സി ജോര്‍ജ് ബി ജെ പിയില്‍ ചേര്‍ന്നു; കേരള ജനപക്ഷം സെക്കുലര്‍ ലയിച്ചു
ന്യൂഡല്‍ഹി: കേരള ജനപക്ഷം സെക്കുലര്‍ നേതാവ് പി സി ജോര്‍ജ് ബി ജെ പിയില്‍ ചേര്‍ന്നു.ഇതോടെ, കേരള ജനപക്ഷം സെക്കുലര്‍ പാര്‍ട്ടി ബെ ജി പിയില്‍ ലയിച്ചു. ബി ജെ പി കേരള പ്രഭാരി പ്രകാശ് ജാവദേക്കറും കേന്ദ്രമന്ത്രിമാരായ വി മുരളീധരനും രാജീവ് ചന്ദ്രശേഖറും സംസ്ഥാനത്തിന്റെ ചുമതലയുള്ള രാധാമോഹന്‍ദാസ് അഗര്‍വാളും ചേര്‍ന്ന് പി സി ജോര്‍ജിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. പി സി ജോര്‍ജിന്റെ മകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ജോര്‍ജും അംഗത്വം സ്വീകരിച്ചു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം