അയോധ്യ രാമക്ഷേത്ര വിഷയത്തില്‍ മുസ്ലിം ലീഗിനെ വെട്ടിലാക്കി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍
കോഴിക്കോട്: അയോധ്യ രാമക്ഷേത്ര വിഷയത്തില്‍ മുസ്ലിം ലീഗിനെ വെട്ടിലാക്കി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. രാമക്ഷേത്ര നിര്‍മ്മാണത്തിനെതിരെ പ്രതിഷേധിക്കേണ്ടതില്ലെന്ന അദ്ദേഹത്തിന്റെ പ്രസംഗമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഭൂരിപക്ഷ സമുദായത്തിന്റെ ആവശ്യമാണ് രാമക്ഷേത്രമെന്നും ബഹുസ്വര സമൂഹത്തില്‍ അത് അംഗീകരിക്കപ്പെടേണ്ടതാണ് എന്നുമാണ് അദ്ദേഹം പൊതുവേദിയില്‍ പറഞ്ഞത്.
Also Read ; ശ്രീകുമാരന്‍ തമ്പിയുടെ വിമര്‍ശനം; പ്രതികരിച്ച് മന്ത്രി സജി ചെറിയാന്‍
അയോധ്യയിലെ രാമക്ഷേത്രവും മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തും. കോടതി വിധിയനുസരിച്ച് നിര്‍മ്മിച്ചതാണ് രാമക്ഷേത്രമെന്നും കോടതി വിധിയനുസരിച്ച് ഇനി നിര്‍മ്മിക്കാനിരിക്കുന്നതാണ് മസ്ജിദെന്നും ഇത് രണ്ടും ഇന്ത്യയുടെ ഭാഗമാണെന്നു സാദിഖലി തങ്ങള്‍ പറഞ്ഞു. ഇന്ത്യയുടെ മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന മികച്ച ഉദാഹരണങ്ങളാണ് ഇവ. അന്ന് ബാബറി മസ്ജിദ് തകര്‍ത്തതില്‍പ്രതിഷേധമുണ്ടായിരുന്നു. അത് അന്ന് സഹിഷ്ണുതയോടെ സമുദായം പ്രതികരിച്ചു എന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ പുല്‍പ്പറ്റയില്‍ നടന്ന പരിപാടിയിലാണ് സാദിഖലി തങ്ങള്‍ ഇക്കാര്യം പറഞ്ഞത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം