രാമന്റെയോ മറ്റ് ദൈവങ്ങളുടെയോ അവകാശം ബിജെപിക്കാണെന്ന് ഞാന്‍ കരുതുന്നില്ലെന്ന് ശശി തരൂര്‍ എംപി
ന്യൂഡല്‍ഹി: കുട്ടിക്കാലം മുതല്‍ ആരാധിക്കുന്ന ഒരു ഭക്തനെന്ന നിലയില്‍ തന്റെ രാമനെ ബിജെപിക്ക് വിട്ടുകൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ശശി തരൂര്‍ എംപി. ഏതെങ്കിലുമൊരു ദൈവത്തിനുമേല്‍ ബിജെപിക്ക് പ്രത്യേക അവകാശമുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും തരൂര്‍ വ്യക്തമാക്കി.
ഇന്ത്യാ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള ചോദ്യത്തിനും തരൂര്‍ മറുപടി നല്‍കി. ഇപ്പോള്‍ രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളിലേക്കാണ് അല്ലാതെ വ്യക്തികളിലല്ല ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുന്തെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
Also Read; ആലപ്പുഴയിലും കണ്ണൂരിലും കോണ്‍ഗ്രസിന് പുതിയ സ്ഥാനാര്‍ത്ഥികള്‍
‘രാമന്റെയോ മറ്റ് ദൈവങ്ങളുടെയോ അവകാശം ബിജെപിക്കാണെന്ന് ഞാന്‍ കരുതുന്നില്ല. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് നടത്തിയത് പുരോഹിതരല്ല, പ്രധാനമന്ത്രിയാണ്. ബിജെപി പരിപാടി ആയതിനാലാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രാമക്ഷേത്രത്തിലെ ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്. അതിന് കോണ്‍ഗ്രസുകാരെ മുഴുവന്‍ ഹിന്ദു വിരുദ്ധരെന്ന് പറഞ്ഞ് പരത്തുകയാണ്. ഹിന്ദു മതത്തെക്കുറിച്ചോ രാമനെക്കുറിച്ചോ കോണ്‍ഗ്രസ് ഒരിക്കലും മോശമായി ഒന്നും പറഞ്ഞിട്ടില്ല. പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയവല്‍ക്കരിച്ചു എന്ന് മാത്രമാണ് പാര്‍ട്ടി പറഞ്ഞത്. ഇന്ത്യയില്‍ 80 ശതമാനവും ഹിന്ദുക്കളാണ്. അതുപോലെ കോണ്‍ഗ്രസുകാരില്‍ 80 ശതമാനവും ഹിന്ദുക്കളാണ്. ഞാന്‍ ക്ഷേത്രത്തില്‍ പോകുന്നത് പ്രാര്‍ത്ഥിക്കാനാണ്. രാഷ്ട്രീയത്തിന് വേണ്ടിയല്ല. അനുയോജ്യമായ സമയത്ത് അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കും.’ – ശശി തരൂര്‍ വ്യക്തമാക്കി.