കെജരിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറിയുടെ വസതിയിലും വ്യാപക റെയ്ഡ്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേതാക്കളുടെ വീട്ടില്‍ ഇ ഡി പരിശോധന. 12 ഇടങ്ങളില്‍ ഒരേ സമയമാണ് പരിശോധന ആരംഭിച്ചത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണല്‍ സെക്രട്ടറിയുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.
ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി അഞ്ച് തവണ അരവിന്ദ് കെജ്രിവാളിന് നോട്ടീസ് അയച്ചിരുന്നു.
Also Read; വിമാനത്തിനകത്തുവച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരന് ദാരുണാന്ത്യം
എന്നാല്‍ ഇ ഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന നിലപാടാണ് കെജ്രിവാള്‍ സ്വീകരിച്ചത്. ഇതിനെതുടര്‍ന്ന് അരവിന്ദ് കെജ്രിവാളിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡല്‍ഹി റോസ് അവന്യൂ കോടതിയെ സമീപിച്ചിരുന്നു. മദ്യനയക്കേസില്‍ അഞ്ച് തവണ സമന്‍സ് അയടച്ചിട്ടും കെജ്രിവാള്‍ ഹാജരായില്ലെന്നാണ് ഇഡി പരാതിയില്‍ പറഞ്ഞിരിക്കുന്നത്.