കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ നിയമവിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചു.
ഇടുക്കി: കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ നിയമവിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചു. തൊടുപുഴ കോ- ഓപ്പറേറ്റീവ് ലോ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ആത്മഹത്യാഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. കോളേജിലെ 30ലധികം വിദ്യാര്‍ത്ഥികള്‍ കോളേജ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ കയറി നില്‍ക്കുകയായിരുന്നു.
Also Read ; ഗ്രൈന്‍ഡറില്‍ തേങ്ങ ചിരകുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി വീട്ടമ്മ മരിച്ചു
കോളേജിലെ മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്യാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യാഭീഷണി മുഴക്കിയത്. ഇന്നലെ രാത്രി 12 മണിയോടെയാണ് വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചിരുന്നത് ഏഴുമണിക്കൂറോളം സമരം നീണ്ടു പ്രിന്‍സിപ്പല്‍ രാജിവയ്ക്കണമെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രധാന ആവശ്യം.
നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളാണ് പ്രതിഷേധിച്ചത്. ഒന്നാം സെമസ്റ്റര്‍ പരീക്ഷയില്‍ ഒരു വിദ്യാര്‍ത്ഥിക്കുവേണ്ടി കോളേജ് അധികൃതര്‍ തിരിമറി നടത്തിയെന്നാണ് ഇവര്‍ ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തത്. പിന്നാലെ സമരത്തിന് നേതൃത്വം നല്‍കിയ ഏഴുപേരെ സസ്പെന്‍ഡ് ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് മറ്റ് വിദ്യാര്‍ത്ഥികള്‍ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്.
മാര്‍ക്ക് തിരിമറി നടത്തിയ പ്രിന്‍സിപ്പാള്‍ രാജിവയ്ക്കുക, സസ്പെന്‍ഷന്‍ നടപടി പിന്‍വലിക്കുക എന്നീ ആവശ്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. പ്രശ്നപരിഹാരത്തിനായി തൊടുപുഴ ഡിവൈഎസ്പി ഉള്‍പ്പെടെ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം