തൃശൂര്‍ പാലപ്പിള്ളിയില്‍ പുലിയിറങ്ങി; പശുക്കിടാവിനെ കൊന്നു തിന്നു
തൃശൂര്‍: പാലപ്പിള്ളി എലിക്കോട് ആദിവാസി കോളനിയ്ക്ക് സമീപം പുലിയിറങ്ങി. പ്രദേശവാസികളുടെ പശുക്കിടാവിനെ പുലി കൊന്നു തിന്നു.വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഈ മാസമാദ്യം ജനവാസ മേഖലയിലിറങ്ങിയ പുലി വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ചിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് എച്ചിപ്പാറ, കുണ്ടായി, വലിയകുളം പ്രദേശങ്ങളിലും പുലിയിറങ്ങി പശുക്കളെ കൊന്നിരുന്നു. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന കുടിലുകള്‍ക്കും ആദിവാസി കോളനികള്‍ക്കും സമീപത്തായി പുലിയിറങ്ങി വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ചു തുടങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്. കാട്ടാനശല്യത്താല്‍ പൊറുതിമുട്ടിയിരിക്കുന്ന പ്രദേശത്ത് പുലിയിറങ്ങി ഭീതി പരത്തിയതോടെ നാട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം