പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ മ്ലാവ് വാഹനമിടിച്ച് ചത്ത നിലയില്‍
എറണാകുളം പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ മ്ലാവ് വാഹനമിടിച്ച് ചത്ത നിലയില്‍. എം സി റോഡിലെ പുല്ലുവഴി തായ്ക്കരച്ചിറയിലാണ് മ്ലാവിന്റെ ജഡം കണ്ടെത്തിയത്. രാത്രിയില്‍ വാഹനം ഇടിച്ചാണ് മ്ലാവ് ചത്തിരിക്കുന്നെതാണ് നിഗമനം. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി മ്ലാവിന്റെ ജഡം സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു. മ്ലാവിനെ ഇടിച്ച വാഹനം തിരിച്ചറിഞ്ഞിട്ടില്ല. നേരത്തെയും മ്ലാവിനെ ഇവിടെ വാഹനമിടിച്ച ചത്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം