ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ലൂര്‍ദ് മാതാവിന് 10 ലക്ഷം രൂപയുടെ സ്വര്‍ണം നേര്‍ച്ച: സുരേഷ് ഗോപി
തൃശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ലൂര്‍ദ് മാതാവിന് 10 ലക്ഷം രൂപയുടെ സ്വര്‍ണം നേര്‍ച്ച നല്‍കുമെന്ന് നടനും ബിജെപി സ്ഥാനാര്‍ഥിയുമായ സൂരേഷ് ഗോപി. സുരേഷ് ഗോപി ലൂര്‍ദ് മാതാവിന് സമര്‍പ്പിച്ച കിരീടം സ്വര്‍ണമല്ലെന്ന് വ്യാപകമായി പ്രചാരണം നടക്കുന്നതിനുപിന്നാലെയാണ് പ്രതികരണവുമായി സുരേഷ്‌ഗോപിയെത്തിയത്.
Also Read ; സിദ്ധാര്‍ഥിന്റെ മരണം; സാംസ്‌കാരിക കേരളത്തെ പരിഹസിച്ച് റഫീഖ് അഹമ്മദ്
”നേര്‍ച്ചയൊക്കെ വിളിച്ചു പറയുക എന്ന ഗതികേടിലേക്ക് ഈ മോശപ്പെട്ട ആള്‍ക്കാര്‍ എന്നെ നയിക്കുകയാണ്. കിരീടം പണിയാന്‍ കൊടുത്ത സ്വര്‍ണത്തില്‍ പകുതിയും പണിതയാള്‍ തിരിച്ചുനല്‍കി. അതുചേര്‍ക്കാന്‍ പറ്റില്ലെന്നാണ് പറഞ്ഞത്. ഒരു കല്ലെങ്കിലും പതിപ്പിക്കണമെങ്കില്‍ 18 കാരറ്റ് സ്വര്‍ണമായിരിക്കണം. അതിനു തയാറാണ്. അപ്പോഴും വലിയ വിലവ്യത്യാസം വരില്ല. ഇനി ഇവന്മാര്‍ അതുചുരണ്ടാന്‍ വരുമോ?” എന്നും സുരേഷ് ഗോപി ചോദിച്ചു.
മകളുടെ വിവാഹത്തിന് മുന്നോടിയായാണ് സുരേഷ് ഗോപി കുടുംബ സമേതം പള്ളിയിലെത്തി സ്വര്‍ണകിരീടം സമര്‍പ്പിച്ചത്. എന്നാല്‍ സ്വര്‍ണക്കിരീടം എന്ന പേരില്‍ ചെമ്പില്‍ സ്വര്‍ണം പൂശി നല്‍കിയെന്ന ആക്ഷേപം സമൂഹമാധ്യമങ്ങളിലടക്കം വലിയതോതില്‍ പ്രചരിച്ചതോടെ ലൂര്‍ദ് ഇടവകാ പ്രതിനിധി യോഗത്തില്‍ കൗണ്‍സിലര്‍ ലീല വര്‍ഗീസ് കിരീടത്തില്‍ എത്ര സ്വര്‍ണമുണ്ടെന്ന് അറിയണമെന്ന ആവശ്യം ഉന്നയിച്ചു. ഇതോടെ ഇക്കാര്യം പരിശോധിക്കാന്‍ പള്ളി വികാരി ഉള്‍പ്പെടെ അഞ്ചംഗങ്ങളുള്ള അന്വേഷണ കമ്മിറ്റി രൂപീകരിച്ചു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം