ഇന്ത്യാ മഹാരാജ്യത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ പോലും സമസ്ത മുശാവറയുടെ അംഗീകാരം വാങ്ങണോ എന്ന് ബിജെപി
തിരുവനന്തപുരം: ഇന്ത്യാ മഹാരാജ്യത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ പോലും സമസ്ത മുശാവറയുടെ അംഗീകാരം വാങ്ങണോ എന്ന് ചോദിച്ച് ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യര്‍ രംഗത്ത്. കേരളത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടത്തുന്നത് വിശ്വാസികള്‍ക്ക് ആശങ്കയുണ്ടാക്കുമെന്ന മുസ്ലിം ലീഗിന്റേയും സമസ്തയുടയേും അഭിപ്രായത്തിനെതിരെയാണ് സന്ദീപ് വാര്യര്‍ രംഗത്ത് വന്നത്.
Also Read ; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് തുറന്നകത്തുമായി കെബി ഗണേശ് കുമാര്‍
എല്ലാ മതവിഭാഗങ്ങളുടെയും സൗകര്യം നോക്കിയാല്‍ ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുമോയെന്ന് ചോദിച്ച് അദ്ദേഹം തീര്‍ത്തും അനാവശ്യ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതാണ് മറ്റു വിഭാഗങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നതെന്നും പറഞ്ഞു. സമസ്തയുടെയും മുസ്ലിം ലീഗിന്റേയും ലക്ഷ്യം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുക എന്നതാണ്. മതവാദം ഉന്നയിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സമസ്ത, ലീഗ് നേതാക്കള്‍ക്കെതിരെ തെരഞ്ഞടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്നും സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം