ജഡ്ജിയുടെ ചേംബറില്‍ തള്ളിക്കയറാന്‍ ശ്രമം; പോലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു
ചങ്ങനാശ്ശേരി : ജഡ്ജിയുടെ ചേംബറില്‍ തള്ളിക്കയറാന്‍ ശ്രമം ഇത് തടഞ്ഞ പോലീസ് ഉദ്യോഗസ്ഥന് വെട്ടിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ കാരപ്പുഴ മാന്താറ്റ് രമേശനെ (65) പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന ചിങ്ങവനം സ്റ്റേഷനിലെ പോലീസുകാരന്‍ ജയനാണ് വെട്ടേറ്റത്.
Also Read ; അടൂരിലെ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചസംഭവം; ആത്മഹത്യയെന്ന് സൂചന
ചങ്ങനാശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ബുധനാഴ്ചയായിരുന്നു സംഭവം. ഒരു കേസില്‍ പ്രതിയായിരുന്ന രമേശന്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ തേടില്‍ കോടതിയിലെത്തുകയും രാവിലത്തെ സിറ്റിങ് അവസാനിച്ചപ്പോള്‍ കോടതിയില്‍ എത്തിയ രമേശനും ഡ്യൂട്ടിയിലുണ്ടായിരുന്ന ബെഞ്ച് ക്ലാര്‍ക്കുമായി വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് ജഡ്ജിയുടെ ചേംബറില്‍ തള്ളിക്കയറാന്‍ ശ്രമിച്ച രമേശന്‍ പോലീസ് ഉദ്യോഗസ്ഥനെ വെട്ടുകയായിരുന്നു. തുടര്‍ന്ന് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം