January 22, 2025
#gulf #Top Four

സൗദിയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന് ആശ്വാസം;മോചനദ്രവ്യമായ 34 കോടി സമാഹരിച്ചു

കോഴിക്കോട്:സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനത്തിനായുള്ള ദയാധനത്തിനായുള്ള സമാഹരണം പൂര്‍ത്തിയായി.അബ്ദു റഹീമിനെ മോചിപ്പിക്കുന്നതിനായുള്ള ധനസമാഹരണം 30 കോടിയായെന്ന് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയണ് ധനസമാഹരണം പൂര്‍ത്തിയായ വിവരം പുറത്തുവന്നത്.റിയാദില്‍ തടവിലുള്ള റഹീമിന്റെ മോചനത്തിനായി സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നും സമാനതകളില്ലാത്ത ഫണ്ട് സമാഹരണമാണ് നടന്നത്.അതുകൊണ്ട് തന്നെ നിശ്ചയിച്ചതിലും രണ്ടു ദിവസം മുമ്പ് 34 കോടി രൂപ സമാഹരിക്കാനായി. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ കൈകോര്‍ത്താണ് ഈ തുക കണ്ടെത്തിയത്. 18 വര്‍ഷമായി റഹീം ജയിലില്‍ കഴിയുകയാണ്.അബ്ദുള്‍ റഹീമിനെ മോചിപ്പിക്കാനായി സമാഹരിച്ച തുക ഇന്ത്യന്‍ എംബസി വഴി സൗദി കുടുംബത്തിന് നല്‍കും. 2006 ലാണ് മനഃപ്പൂര്‍വ്വമല്ലാത്ത കൈപിഴവ് മൂലം സൗദി സ്വദേശിയായ 15 കാരന്‍ മരിച്ചത്. ഈ സംഭവത്തിലാണ് റഹീം ജയിലില്‍ കഴിയുന്നത്.

Also Read ;യൂറോപ്പയിലെ ജീവന്റെ തുടിപ്പ് തേടി നാസ; ക്ലിപ്പര്‍ ദൗത്യം ഒക്ടോബറില്‍, ചെലവ് 500 കോടി ഡോളര്‍

അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി ആരംഭിച്ച ട്രസ്റ്റ് വഴിയായിരുന്നു പ്രധാന ധനസമാഹരണം നടന്നത്. 31,93,46,568 രൂപ ബാങ്ക് വഴിയും ബാക്കി 2.52 കോടി രൂപ പണമായി നേരിട്ട് വീട്ടിലുമാണ് എത്തിയത്.ഇത് പ്രകാരം 34,45,46,568 രൂപയാണ് ലഭിച്ചത്.ഇതില്‍ ബോബി ചെമ്മണ്ണൂര്‍ നല്‍കിയ ഒരു കോടി രൂപ കൂടെ കൂട്ടിയാണ് ഈ തുകയിലേക്ക് എത്തിയതെന്ന് ധനസഹായ സമിതി ഭാരവാഹികള്‍ വ്യക്തമാക്കി.

Join with metropost :വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ഫറോക്ക് കോടമ്പുഴ സ്വദേശിയാണ് അബ്ദുല്‍ റഹീം.2006ലാണ് 26 വയസുകാരനായ അബ്ദുല്‍ റഹീമിനെ സൗദിയിലെ ജയിലില്‍ അടച്ചത്. ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തിയ റഹീം തലക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ട സ്‌പോണ്‍സറുടെ മകന്‍ ഫായിസിനെ പരിചരിക്കുന്ന ജോലിയാണ് ചെയ്തിരുന്നത്. ഫായിസിന് ഭക്ഷണവും വെള്ളവുമടക്കം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു. കുട്ടിയെ ഇടക്ക് പുറത്ത് കൊണ്ടുപോകേണ്ട ചുമതലയും റഹീമിനായിരുന്നു. 2006 ഡിസംബര്‍ 24നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കാറില്‍ കൊണ്ടുപോകുന്നതിനിടയില്‍ അബ്ദുല്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടിപ്പോവുകയായിരുന്നു. ബോധരഹിതനായ കുട്ടി പിന്നീട് മരിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് കൊലപാതക കുറ്റം ചുമത്തി റഹീമിനെ പോലീസ് അറസ്റ്റ് ചെയ്യുകയും റിയാദിലെ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. ശിക്ഷയില്‍ അപ്പീല്‍ പോയെങ്കിലും അപ്പീല്‍ കോടതികളും വധശിക്ഷ ശരിവെക്കുകയാണ് ചെയ്തത്. ഈ കാലയളവിനിടയില്‍ മരിച്ച കുട്ടിയുടെ കുടുംബവുമായി നിരവധി തവണ ഉന്നത തലത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മാപ്പ് നല്‍കാന്‍ അവര്‍ തയാറായിരുന്നില്ല. ഒടുവിലാണ് 34 കോടി രൂപ ദയാധനമെന്ന ഉപാധിയില്‍ ഫായിസിന്റെ കുടുംബം സമ്മതം അറിയിച്ചത്.

Leave a comment

Your email address will not be published. Required fields are marked *