ബൈക്ക് അപകടം; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു, ഒരാളുടെ നില ഗുരുതരം
ഡല്‍ഹി: രാജ്യത്തെ ഗതാഗത നിയമങ്ങള്‍ എല്ലാം വെറും നോക്കുകുത്തികളാകുകയാണ്. ദിനം പ്രതി ഉണ്ടാകുന്ന അപകടങ്ങള്‍ അതിന്റെ ഉത്തമ ഉദാഹരണങ്ങളാണ്.അതിന്റെ അവസാനത്തെ ഉദാഹരണമാണ് ഇന്നുണ്ടായ അപകടം. ബൈക്ക് നിയന്ത്രണം വിട്ട് സ്പീഡ് ബ്രേക്കറിലിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. നാല് പേരുമായി പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.ഒപ്പമുണ്ടായിരുന്ന ഒരാള്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
Also Read ; തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിക്കുമോ; 17 ന് തീരുമാനം അറിയാം
നോയിഡയിലാണ് സംഭവം ഉണ്ടായത്.ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന സുരേന്ദ്ര, സഹോദരിമാരായ ശൈലി, അന്‍ഷു എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്തായ യുവതിയ്ക്കാണ് ഗുരുതര പരിക്കേറ്റത്. ഒരു വിവാഹാഘോഷം കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്നു നാലു പേരും. അര്‍ധരാത്രിയിലാണ് അപകടമുണ്ടായത്. സ്പീഡ് ബ്രേക്കറിലിടിച്ച് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും അമിത വേഗതയിലെത്തിയ കാര്‍ ഇവരെ ഇടിക്കുകയുമായിരുന്നു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നു പേരുടെയും ജീവന്‍ രക്ഷിക്കാനായില്ല.കാര്‍ തിരിച്ചറിയാനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Join with metropost :വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..