January 22, 2025
#india #Sports #Top News

തിരിച്ചുവരവിന്റെ തകര്‍പ്പന്‍ റെക്കോര്‍ഡുമായി ഡല്‍ഹി ക്യാപിറ്റല്‍സ്, താരമായി റിഷഭ് പന്ത്

ലഖ്നൗ: ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ ആറ് വിക്കറ്റിന് വീഴ്ത്തി സീസണിലെ രണ്ടാം വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. സൂപ്പര്‍ ജയന്റ്സിന്റെ തട്ടകമായ ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നായകന്‍ ആയിമാറിയത് 41 റണ്‍സോടെയുളള റിഷഭ് പന്ത് അണ്.

Also Read ; മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു; 20 പേര്‍ക്ക് പരിക്ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന് മറ്റൊരു റെക്കോര്‍ഡും കുടെ. ഐപിഎല്ലില്‍ 3000 റണ്‍സെന്ന നാഴികകല്ലാണ് ഈമത്സരത്തോടെ പന്ത് പിന്നിട്ടത്.3000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ഡല്‍ഹി താരമായും പന്ത് മാറി.

മത്സരം ആരംഭിക്കുന്നതിന് മുന്‍പ് 3000 റണ്‍സെന്ന നാഴികകല്ലിലേക്ക് എത്താന്‍ ഒന്‍പത് റണ്‍സ് ആവശ്യമായിരുന്നു. ഡല്‍ഹി ഇന്നിങ്സിന്റെ 12-ാം ഓവറില്‍ മാര്‍കസ് സ്റ്റോയിനിസിനെ ബൗണ്ടറി പായിച്ചാണ് പന്ത് ചരിത്ര നേട്ടത്തിലെത്തിയത്. 24 പന്തില്‍ രണ്ട് സിക്സും നാല് ബൗണ്ടറിയും സഹിതം 41 റണ്‍സെടുത്തതോടെ പന്തിന്റെ സമ്പാദ്യം 3032 ഐപിഎല്‍ റണ്‍സായി.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *